
മുൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ കൊച്ചുമകൾ കായ് ട്രംപ് ബുധനാഴ്ച രാത്രി റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിൽ തൻ്റെ മുത്തച്ഛനെക്കുറിച്ചുള്ള വ്യക്തിപരമായ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്തെത്തി. അഭിമാനമ നിറഞ്ഞ പുഞ്ചിരിയോടെ, ട്രംപ് തൻ്റെ മൂത്ത പേരക്കുട്ടിയുടെ വാക്കുകൾ ശ്രദ്ധിച്ചു. തൻ്റെ മുത്തച്ഛനായ ട്രംപിന്റെ ആരും കാണാത്ത മറ്റൊരു വശം തുറന്നു കാട്ടാനാണ് താൻ ഈ വേദിയിൽ നിൽക്കുന്നത് എന്നാണ് കായ് അവകാശപ്പെട്ടത്. മറ്റ് എല്ലാ മുത്തച്ഛന്മാരേയും പോലെ ആരുമറിയാതെ നിറയെ മിഠായിയും സോഡയും അവൾക്കും അവരുടെ സഹോദരങ്ങൾക്കും വാങ്ങിക്കൊടുക്കുന്ന, കൂടെ കളിക്കാൻ കൂടുന്ന ആളാണ് ട്രംപ് .
സ്കൂളിലെ പഠനത്തെ കുറിച്ചും തൻ്റെ ഗോൾഫ് ഗെയിമിനെക്കുറിച്ച് ചോദിക്കാൻ മുത്തച്ഛൻ വിളിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ ഗോൾഫ് ഗെയിമിന്റെ കഥകൾ പങ്കിടാറുണ്ടെന്നും കായ് വെളിപ്പെടുത്തി.
ഡൊണാൾഡ് ട്രംപ് ജൂനിയറിൻ്റെയും മുൻ ഭാര്യ വനേസ ട്രംപിൻ്റെയും മകളാണ് 17 കാരിയായ കായ്., ട്രംപിൻ്റെ 10 കൊച്ചു മക്കളിൽ ഏറ്റവും മൂത്തവളാണ് കായ്.
വർഷങ്ങളായി വിവിധ പരിപാടികളിൽ ഡൊണാൾഡ് ട്രംപിൻ്റെ കൂടെ കായ് ട്രംപ് സ്ഥിര സാന്നിധ്യമായിരുന്നു. അദ്ദേഹത്തിൻ്റെ സ്ഥാനാരോഹണം, 2015-ലെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനം, ട്രംപ് ഗോൾഫ് കോഴ്‌സ് ഉദ്ഘാടനം തുടങ്ങിയ പ്രധാന പരിപാടികളിൽ അവൾ പങ്കെടുത്തിട്ടുണ്ട്. മുത്തച്ഛനൊപ്പം ഗോൾഫ് ടൂർണമെൻ്റുകളിലും അവധി ദിവസങ്ങളിലും കായിയെ കണ്ടിട്ടുണ്ട്.
Trump’s 17-Year-Old Granddaughter talks about him