വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ചെറുമകള്‍ കെയ് പോസ്റ്റ് ചെയ്ത ഒരു കുടുംബ ഫോട്ടോയാണ് ഇപ്പോള്‍ ജന ശ്രദ്ധ ആകര്‍ഷിക്കുന്നത്. കുട്ടികളും പേരക്കുട്ടികളുമൊക്കെയായുള്ള ട്രംപിന്റെ കുടുംബ ചിത്രത്തിലെ ഇലോണ്‍ മസ്‌കിന്റെ സാന്നിധ്യമാണ് ചര്‍ച്ചാവിഷയം. എക്സില്‍ ചിത്രം പോസ്റ്റ് ചെയ്ത കായ് ട്രംപ് ‘മുഴുവന്‍ സ്‌ക്വാഡ്.’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്. എക്‌സിന്റെയും ടെസ്ലയുടെയും സ്പേസ് എക്സിന്റെയും ശതകോടീശ്വരനായ സിഇഒ, തന്റെ മകനോടൊപ്പമാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.
The whole squad pic.twitter.com/5yQVkFiney
— Kai Trump (@KaiTrumpGolfs) November 6, 2024
മസ്‌കിന്റെ സാന്നിധ്യം ചര്‍ച്ചയായതുപോലെ മറ്റൊരാളുടെ അസാന്നിധ്യവും സൈബറിടത്തിന്റെ തല പുകച്ചു. ട്രംപിന്റെ ഭാര്യ മെലാനിയയാണ് അസാന്നിധ്യംകൊണ്ട് ശ്രദ്ധേയയായത്.
ഫ്‌ളോറിഡയിലെ ട്രംപിന്റെ മാര്‍-എ-ലാഗോ ക്ലബ്ബിലെ തിരഞ്ഞെടുപ്പ് രാത്രി ആഘോഷങ്ങളിലും മസ്‌കിന്റെ സാന്നിധ്യം ചര്‍ച്ചയായിരുന്നു. അവിടെ ട്രംപ് കുടുംബത്തിലെ ഒരാളെപ്പോലെ മസ്‌ക് അതിഥികളുമായി ഇടയ്ക്കിടെ ഇടപഴകുന്നതും പലപ്പോഴും തന്റെ നാല് വയസ്സുള്ള മകനെ തോളില്‍ കയറ്റി സന്തോഷം പങ്കിടുന്നതും കാണാമായിരുന്നു. അതേസമയം, മസ്‌ക് കായ്‌യുടെ പോസ്റ്റ് റീട്വീറ്റ് ചെയ്യുകയും ട്രംപിനൊപ്പമുള്ള സ്വന്തം ഫോട്ടോ പങ്കിടുകയും ചെയ്തു.
Novus Ordo Seclorum pic.twitter.com/RKTU7pATXl
— Elon Musk (@elonmusk) November 7, 2024
ചൊവ്വാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് എതിരാളി കമലാ ഹാരിസിനെ 69 ഇലക്ടറല്‍ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഡൊണാള്‍ഡ് ട്രംപ് വിജയിച്ചത്. തന്റെ വിജയ പ്രസംഗത്തിനിടെ, ട്രംപ് മസ്‌കിന്റെ പിന്തുണയ്ക്ക് പരസ്യമായി നന്ദി പറയുകയും ചെയ്തിരുന്നു. അദ്ദേഹത്തെ ‘പ്രത്യേക വ്യക്തി’ എന്നും ‘സൂപ്പര്‍ ജീനിയസ്’ എന്നുമാണ് ട്രംപ് വിളിച്ചത്. ”ഞങ്ങള്‍ക്ക് ഒരു പുതിയ താരമുണ്ട്. ഒരു നക്ഷത്രം ജനിക്കുന്നു: എലോണ്‍. അദ്ദേഹം ഒരു അത്ഭുത വ്യക്തിയാണ്” ഇങ്ങനെയായിരുന്നു ട്രംപിന്റെ വാക്കുകള്‍. ഇരുവരും തമ്മിലുള്ള ബന്ധം എത്ര ദൃഢമാണെന്ന് ഈ വാക്കുകളും ചിത്രങ്ങളും തെളിയിക്കുന്നുണ്ട്.