ട്രംപിന്റെ മുടിയില്‍ കൈ വെച്ചതാര് ? എന്തായാലും സ്റ്റൈലായിട്ടുണ്ട്

വാഷിംഗ്ടണ്‍: നീണ്ടു വളര്‍ന്ന സ്വര്‍ണ തലമുടിയാണ് കാലങ്ങളായി ട്രംപിന്റെ സ്റ്റൈല്‍. പെട്ടന്നൊരു ദിവസം എല്ലാം വെട്ടിയൊതുക്കി ചുള്ളനായി വന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്റിനെ കണ്ട് അനുയായികളും സോഷ്യല്‍ മീഡിയയും ആദ്യം അമ്പരപ്പിലായി. പിന്നെ കമന്റുകളുടെ പ്രളയം. ആള് ചുള്ളനായിട്ടുണ്ടെന്നാണ് ട്രംപ് ആരാധകര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം പാം ബീച്ചിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബിലെ ഒരു പരിപാടിക്കിടെ ഒരു വെളുത്ത ഗോള്‍ഫ് ടീ-ഷര്‍ട്ടും കറുത്ത പാന്റും ഷൂസും ധരിച്ച്, സന്ദര്‍ശകരെ അഭിവാദ്യം ചെയത ട്രംപിന്റെ മുടിയായിരുന്നു പിന്നെ ചര്‍ച്ചാ വിഷയം.

ട്രംപിന്റെ ഹെയര്‍സ്റ്റൈല്‍ വ്യക്തമാക്കുന്ന വീഡിയോ എക്‌സില്‍ എത്തിയതോടെ ചര്‍ച്ചയും കൊഴുത്തു. ട്രംപിന്റെ മുടിയില്‍ ഇത് എന്താണ് ചെയ്തതെന്ന് ചിലര്‍. പഴയതുതന്നെയായിരുന്നു നല്ലതെന്ന് മറ്റുചിലര്‍.

ഹഷ് മണി കേസില്‍ തന്റെ ശിക്ഷ ഒഴിവാക്കാനുള്ള ശ്രമത്തിനെതിരെ ന്യൂയോര്‍ക്ക് ജഡ്ജി വിധി പുറപ്പെടുവിച്ചപ്പോതോടെ തിരിച്ചടി നേരിട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് ട്രംപിന്റെ പുത്തല്‍ സ്റ്റൈലിലേക്കുള്ള മാറ്റം.

More Stories from this section

family-dental
witywide