ട്രംപിനെതിരെ കോടതിയിൽ മൊഴി നൽകി പോൺ താരം; മുൻ പ്രസിഡന്റുമായി ബന്ധമുണ്ടായിരുന്നെന്ന് സ്റ്റോമി ഡാനിയേൽസ്

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ യുഎസിലെ കോടതിയിൽ മൊഴിനൽകി പോൺ താരം സ്റ്റോമി ഡാനിയേൽസ്. ട്രംപുമായി അടുത്തിടപഴകിയ സന്ദർഭങ്ങളെക്കുറിച്ചും സ്വകാര്യ നിമിഷങ്ങളെക്കുറിച്ചും സ്റ്റോമി ഡാനിയേൽസ് മൊഴി നൽകി.

2006-ൽ ലേക്ക് ടാഹോ ഹോട്ടൽ സ്യൂട്ടിൽ വച്ച് ട്രംപുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് ഡാനിയൽസ് തുടറന്നു പറഞ്ഞു. ചൊവ്വാഴ്ച രാവിലെ മാൻഹട്ടനിൽ എത്തിയാണ് സ്റ്റോമി ഡാനിയേൽസ് മൊഴിനൽകിയത്.

“അദ്ദേഹം സിൽക്കോ സാറ്റിനോ തുണിയിലുള്ള പൈജാമയാണ് ധരിച്ചിരുന്നത്. ഞാൻ അതിന്റെ പേരിൽ അദ്ദേഹത്തെ കളിയാക്കിയിരുന്നു. നിങ്ങൾ തൻ്റെ പൈജാമ മോഷ്ടിച്ചതായി ഹഗ് ഹെഫ്നർക്ക് അറിയാമോ?,” എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു.

സാക്ഷിമൊഴിയെടുക്കുന്ന സമയത്ത് ട്രംപ് സ്വകാര്യമായി അസഭ്യഭാഷയിൽ പിറുപിറുത്തിരുന്നു. ഇതിനെതിരെ ജഡ്ജ് ജുവാൻ മെർച്ചൻ ട്രംപിന്റെ അഭിഭാഷകന് സ്വകാര്യമായി മുന്നറിയിപ്പ് നൽകി. ഇത്തരം നടപടികൾ വച്ചുപൊറുപ്പിക്കില്ലെന്ന് ജഡ്ജി പറഞ്ഞു. കഴിഞ്ഞ ദിവസം, ഗാഗ് ഓർഡർ ലംഘിച്ചതിന് ട്രംപിനെ ജയിലിൽ അടയ്ക്കുമെന്ന് മെർച്ചൻ മുന്നറിയിപ്പ് നൽകിയിരുന്നു.

“നിങ്ങളുടെ ക്ലയൻ്റ് ഈ അവസരത്തിൽ അസ്വസ്ഥനാണെന്ന് ഞാൻ മനസ്സിലാക്കുന്നു, പക്ഷേ അദ്ദേഹം കേൾക്കാവുന്ന തരത്തിലാണ് പിറുപിറുക്കുന്നത്. സാക്ഷിയെ ഭയപ്പെടുത്താൻ ഈ നടപടികൾക്ക് സാധിക്കും,” ജഡ്ജി പറഞ്ഞു.

More Stories from this section

family-dental
witywide