‘ഒരാഴ്ച്ചയിൽ ഒരു മില്യൺ കുതിപ്പ്‌’, വധശ്രമത്തിന് പിന്നാലെ ട്രംപിൻ്റെ ‘സോഷ്യൽ മീഡിയ’ കുതിച്ചുയരുന്നു! ബൈഡനെക്കാൾ ബഹുദൂരം മുന്നിൽ

ന്യൂയോർക്ക്: കഴിഞ്ഞ ആഴ്ച പെൻസിൽവാനിയയിൽ നടന്ന റാലിയിൽ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ ഡൊണാൾഡ് ട്രംപിൻ്റെ സോഷ്യൽ മീഡിയ സാന്നിധ്യം ഗണ്യമായി കുതിച്ചുയരുകയാണ്. അമേരിക്കയെ നടുക്കിയ സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ, ട്രംപിൻ്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിൽ മാത്രം ഒരു മില്യൺ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ട്രംപിൻ്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 25.9 ദശലക്ഷത്തിലെത്തി. വധശ്രമത്തിന്റെ തലേദിവസം ഇത് 24.9 ദശലക്ഷമായിരുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയ എതിരാളിയായ പ്രസിഡൻ്റ് ജോ ബൈഡനെക്കാൾ ബഹുദൂരം മുന്നിലാണ് ട്രംപ്‌. നിലവിൽ 17.2 മില്യൺ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് മാത്രമാണ് പ്രസിഡൻ്റ് ജോ ബൈഡനുള്ളത്. അതായത് 51% മുൻതൂക്കമാണ് ഇൻസ്റ്റഗ്രാമിൽ മാത്രം ട്രംപിന് ഉള്ളത്.

ഇൻസ്റ്റയിൽ മാത്രമല്ല മറ്റെല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും ട്രംപ്‌ കുതിക്കുകയാണ്. ടിക് ടോക്കിൽ വധ ശ്രമം നടക്കുന്നതുവരെ 7.6 ദശലക്ഷം ഫോളോവേയ്‌സ് ഉണ്ടായിരുന്നത്ആ ഇപ്പൊ 8.8 ദശലക്ഷമായി വർദ്ധിച്ചു.

ട്രംപിൻ്റെ ജനപ്രീതിയിൽ വലിയ മാറ്റം വധശ്രമത്തിനു ശേഷം സംഭവിച്ചു എന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട ടിക് ടോക്ക് ഹാഷ്ടാഗുകളിൽ കൂടുതൽ വ്യക്തമാണ്. സോഷ്യൽ മീഡിയ മാർക്കറ്റിംഗ് കമ്പനിയായ Viralyft നടത്തിയ ഒരു വിശകലന പ്രകാരം, സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ #Trump എന്ന ഹാഷ്‌ടാഗ് 668 ദശലക്ഷം വ്യൂസ് നേടി, #DonaldTrump, #Trump2024 എന്നിവ യഥാക്രമം 282 ദശലക്ഷം തവണയും 157 ദശലക്ഷം തവണയും ഉപയോഗിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide