റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം : കാലിഫോര്‍ണിയയിലും ഒറിഗോണിലും സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

കാലിഫോര്‍ണിയ: വ്യാഴാഴ്ച രാവിലെ കാലിഫോര്‍ണിയയില്‍ ഭൂകമ്പമുണ്ടായതിനെ തുടര്‍ന്ന് നല്‍കിയ സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.14ഓടെയായിരുന്നു ഭൂചലനം. പെട്രോളിയ, സ്‌കോട്ടിയ, കോബ് എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി.

വടക്കന്‍ കാലിഫോര്‍ണിയയുടെയും തെക്കന്‍ ഒറിഗോണിന്റെയും തീരങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

കാലിഫോര്‍ണിയയിലെ ഫെര്‍ന്‍ഡെയ്ലിന് പടിഞ്ഞാറ് 62 മൈല്‍ അകലെ രാവിലെ 10:44 ഓടെയാണ് 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ അറിയിച്ചു. ഇതോടെ, കാലിഫോര്‍ണിയയിലെ ഡാവന്‍പോര്‍ട്ട് മുതല്‍ ഒറിഗോണിലെ ഡഗ്ലസ്, ലെയ്ന്‍ കൗണ്ടികള്‍ക്കിടയിലെ അതിര്‍ത്തി വരെയുള്ള തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കുകയായിരുന്നു. എന്നാല്‍ ഒരു മണികക്ൂറിനു ശേഷം രാവിലെ 11.55ഓടെ സുനാമി മുന്നറിയിപ്പ് കേന്ദ്രം മുന്നറിയിപ്പ് റദ്ദാക്കി.

ഭൂകമ്പത്തെത്തുടര്‍ന്ന് പരിക്കുകളോ മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഹംബോള്‍ട്ട് കൗണ്ടി ഡിസ്ട്രിക്റ്റ് 2 സൂപ്പര്‍വൈസര്‍ മിഷേല്‍ ബുഷ്‌നെല്‍ വ്യക്തമാക്കി. എന്നാല്‍, വീടുകള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മാത്രമല്ല, ഹംബോള്‍ട്ട് കൗണ്ടിയില്‍ ഏകദേശം 10,000 പേര്‍ക്ക് വൈദ്യുതി ഇല്ലെന്ന് സ്റ്റേറ്റ് സെനറ്റര്‍ മൈക്ക് മക്ഗുയറും അറിയിച്ചു.

More Stories from this section

family-dental
witywide