സിംഗപ്പൂർ എയർലൈൻസിനു പിന്നാലെ ദോഹ-ഡബ്ലിൻ വിമാനവും ആകാശച്ചുഴിയിൽ പെട്ടു; 12 പേർക്ക് പരുക്ക്

ദോഹയിൽ നിന്ന് ഡബ്ലിനിലേക്കുള്ള യാത്രയിൽ വിമാനം ആകാശച്ചുഴിയിൽ പെട്ടതിനെ തുടർന്ന് 12 പേർക്ക് പരുക്കേറ്റു. ബോയിംഗ് 787-9 ഡ്രീംലൈനർ തുർക്കിക്ക് മുകളിലൂടെ പറക്കുന്നതിനിടെ ആകാശച്ചുഴിയിൽ പെട്ടതായി ഡബ്ലിൻ എയർപോർട്ട് ഓപ്പറേറ്റർ ഡിഎഎ അറിയിച്ചു.

വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാരും കാബിൻ ക്രൂവും ഉൾപ്പെടെ 12പേർക്ക് പരുക്കേറ്റതായി ഡബ്ലിൻ വിമാനത്താവള അധികൃതർ അറിയിച്ചു. സംഭവത്തിനു പിന്നാലെ, ഖത്തർ എയർവേസ് ക്യൂ.ആർ 017 വിമാനം ഞായറാഴ്ച ഉച്ച ഒരു മണിയോടെ സുരക്ഷിതമായി ഡബ്ലിൻ വിമാനത്താവളത്തിലിറങ്ങി. വിമാനം ലാൻഡിങ്ങിന് എല്ലാ അടിയന്തര സജ്ജീകരണങ്ങളും ഒരുക്കിയിരുന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു.

മേയ് 21നായിരുന്നു ലണ്ടനിൽ നിന്നും 211 യാത്രക്കാരുമായി പറന്ന സിംഗപ്പൂർ എയർലൈൻസ് ആകാശച്ചുഴിയിൽ പെട്ടത്. 37000 അടി ഉയരത്തിൽ നിന്നും വിമാനം ആടിയുലഞ്ഞുണ്ടായി അപകടത്തിൽ ബ്രിട്ടീഷ് പൗരൻ മരിക്കുകയും 30ഓളം യാത്രക്കാർക്ക് പരുക്കേൽക്കുകയും ചെയ്തു.

More Stories from this section

family-dental
witywide