ഹനിയ്യയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കിയ ഇന്‍സ്റ്റാഗ്രാം വിലക്കി തുര്‍ക്കി

ഇന്‍സ്റ്റഗ്രാമിന് വിലക്കേര്‍പ്പെടുത്തി തുര്‍ക്കി. പ്രത്യേകിച്ച് കാരണമോ എത്രനാളത്തേക്കാണ് വിലക്കെന്നോ തുര്‍ക്കി വ്യക്തമാക്കിയിട്ടില്ല. ഇന്‍സ്റ്റാഗ്രാം മൊബൈല്‍ ആപ്പും നിലവില്‍ ലഭ്യമല്ല.

എന്നാല്‍ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മായില്‍ ഹനിയേയ്യുടെ കൊലപാതകവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ ഇന്‍സ്റ്റഗ്രാമിന്റെ നടപടിയാണ് തുര്‍ക്കിയ ചൊടിപ്പിച്ചതെന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്.

ഹനിയേയ്യുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്ന പോസ്റ്റുകള്‍ ഇന്‍സ്റ്റാഗ്രാം നീക്കം ചെയ്യുകയോ തടയുകയോ ചെയ്തുവെന്ന് തുര്‍ക്കി കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫഹ്റെറ്റിന്‍ അല്‍തുന്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമിനെതിരെ തുര്‍ക്കിയുടെ നടപടി എത്തിയത്. അതേസമയം ഇത് ലളിതമായ സെന്‍സര്‍ഷിപ്പ് നടപടിയാണെന്ന് തുര്‍ക്കി കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ അല്‍തുന്‍ എക്സില്‍ കുറിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide