
ഇസ്താംബുൾ: തുർക്കിയിലെ പ്രധാന നഗരമായ ഇസ്താംബുളിൽ മുഖംമൂടി ധരിച്ചെത്തി ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുർക്കി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്.
Bugün Saat 11.40 sıralarında
— Ali Yerlikaya (@AliYerlikaya) January 28, 2024
Sarıyer Büyükdere Mahallesinde bulunan Santa Maria Kilisesindeki ayin sırasında,
ayine katılanlar içinde bulunan C.T.
maskeli 2 kişi tarafından silahlı saldırıya uğramış
ve maalesef hayatını kaybetmiştir.
Konuyla ilgi geniş çaplı soruşturma ve…
ഇന്ന് രാവിലെ 11 മണിയോടെ ഇസ്താംബൂളിലെ സരിയേർ ജില്ലയിലെ സാന്താ മരിയ പള്ളിയിലാണ് മിന്നലാക്രമണം നടന്നത്. മുഖംമൂടി ധരിച്ചെത്തിയവർ പള്ളിയിലേക്ക് പ്രവേശിക്കുകയും ആക്രമണം നടത്തുകയുമായിരുന്നു. പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിലുള്ളവരെ ഉടൻ തന്നെ പിടികൂടുമെന്ന് തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ് പറഞ്ഞു.