തിരുവനന്തപുരത്ത് ഓടികൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു, ഡ്രൈവർ കണ്ടത് രക്ഷയായി

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ടിപ്പർ ലോറിക്ക് തീ പിടിച്ചു. ലോഡുമായി പോകവേയാണ് വഴിയിൽ വെച്ച് ടിപ്പർ ലോറിക്ക് തീ പിടിച്ചത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ അരുണ്‍ വാഹനം നിർത്തി പുറത്തിറങ്ങിയത് രക്ഷയായി. അരുൺ ഫയർ എക്സിറ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. തീ പെട്ടന്ന് ആളിപ്പടർന്നതോടെ ഏവരും പരിഭ്രാന്തിയിലായി. പെട്ടന്ന്ത്തി തന്നെ ഫയർ ഫോഴ്സിനെ അറിയിച്ചത്എ രക്ഷയായി. തുടര്‍ന്ന് കഴക്കൂട്ടം സ്റ്റേഷനിലെ രണ്ട് ഫയർ യൂണിറ്റുകള്‍ സ്ഥലത്തെത്തയാണ് ആളികത്തിയ ടിപ്പറിന്റെ തീയണച്ചത്.

ടിപ്പറിന്റെ എഞ്ചിനാണ് തീ പിടിച്ചത്. ഷോ‍ർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കൊണ്ടുപോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്.

tvm tipper lorry fire accident

More Stories from this section

family-dental
witywide