പിഎസ്‍സി കോഴ വിവാദത്തിൽ ട്വിസ്റ്റ്! പ്രമോദ് കോട്ടൂളി 20 ലക്ഷം തിരികെ നൽകി, പരാതി ഇല്ലെന്ന് ഡോക്ടറുടെ ഭർത്താവ് പൊലീസിന് മൊഴി നൽകി

കോഴിക്കോട്: കോഴിക്കോട്ടെ സി പി എമ്മിനെ പിടിച്ചുലച്ച പി എസ് സി കോഴ വിവാദത്തിൽ ട്വിസ്റ്റ്. വാങ്ങിയ 20 ലക്ഷം രൂപ തിരിച്ചു പ്രമോദ് കോട്ടൂളി നൽകിയതോടെ പരാതിക്കാരനായ ഡോക്ടർ പിന്മാറി. പരാതി ഇല്ലെന്ന് ഡോക്ടറുടെ ഭർത്താവ് പൊലീസിന് മൊഴി നൽകി. സി പി എം നേതൃത്വം പരാതി ഇല്ലെന്ന് അവകാശപ്പെട്ടത് പൊലീസിന് ലഭിച്ച ഈ മൊഴിയുടെ വിവരങ്ങൾ അറിഞ്ഞശേഷമാണെന്നാണ് സൂചന. പി എസ്‌ സി അംഗത്വ നിയമനത്തിനായല്ല കോഴ നൽകിയതെന്നാണ് ഡോക്ടറുടെ ഭർത്താവ് ഇപ്പോൾ പറയുന്നത്. ആയുഷ് വകുപ്പിലെ സ്ഥലം മാറ്റത്തിനുള്ള കോഴ എന്ന നിലയിലാണ് നേതാക്കൾ ഇപ്പോൾ പാർട്ടിക്കുള്ളിൽ വിശദീകരണം നടത്തുന്നത്.

അതേസമയം വിഷയം ചർച്ച ചെയ്യാൻ ഈ ശനിയാഴ്ച കോഴിക്കോട് സി പി എം ജില്ലാ കമ്മിറ്റി യോഗം ചേരും. കോഴ വാങ്ങിയ ഏര്യാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ എന്ത് നടപടിയെടുക്കുമെന്നതടക്കം അന്ന് സി പി എം തീരുമാനമെടുക്കും.

More Stories from this section

family-dental
witywide