വെടിവയ്പ് കേസിൽ ഒടുവിൽ വാദി പ്രതി: വെടിയേറ്റ യുവതിയുടെ ഭർത്താവിനെതിരെ പീഡന പരാതിയുമായി ഡോക്ടർ

തിരുവനന്തപുരം: വനിതാ ഡോക്ടർ ഉൾപ്പെട്ട വഞ്ചിയൂര്‍ വെടിവെയ്പ് കേസില്‍ വഴിത്തിരിവ്. കേസിലെ പ്രതിയായ വനിതാ ഡോക്ടര്‍ ആക്രമിക്കപ്പെട്ട ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെ ലൈംഗിക പീഡന പരാതി നല്‍കി. സുജിത്ത് തന്നെ ബലംപ്രയോഗിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പരാതി. വനിതാ ഡോക്ടറുടെ പരാതിയില്‍ കേസ് റജിസ്റ്റര്‍ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സുജിത്തിനെ ചോദ്യം ചെയ്തേക്കും. സുജിത്ത് കൊല്ലത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പി.ആര്‍.ഒ ആയിരിക്കെയാണ് അവിടെ തന്നെ ജോലിചെയ്തിരുന്ന ഈ ഡോക്ടറുമായി പരിചയപ്പെട്ടതും സൗഹൃദത്തിലായതും. ഈ സമയത്താണ് പീഡനം നടന്നതെന്നാണ് മൊഴി.

സുജീത്തുമായി വര്‍ഷങ്ങളായി സൗഹൃദമുണ്ടായിരുന്നുവെന്നും സൗഹൃദം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യത്തിന്റെ പുറത്താണ് സുജീത്തിന്റെ ഭാര്യയായ ഷിനിയെ ആക്രമിച്ചതെന്നും നേരത്തെ മൊഴി നല്‍കിയിരുന്നു. പിന്നീടാണ് സുജീത്തിനെതിരെ പീഡന പരാതി നല്‍കിയത്.

വിവാഹവാഗ്ദാനം നല്‍കിയാണ് പീഡനം നടന്നതെന്നും ശേഷം സുജീത്ത് മാലദ്വീപിലേക്ക് പോയെന്നും വനിതാ ഡോക്ടറുടെ മൊഴിയിലുണ്ട്. തന്നെ ഒഴിവാക്കാനാണ് സുജിത്ത് ശ്രമിക്കുന്നതെന്ന തോന്നലില്‍ നിന്നാണ് എയര്‍ ഗണ്‍ ഉപയോഗിച്ച് സുജീത്തിന്റെ ഭാര്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടതെന്നും പ്രതി മൊഴി നല്‍കിയിരുന്നു. പ്രതിയായ ഡോക്ടറുമായി സൗഹൃദമുണ്ടായിരുന്നതായി സുജീത്തും നേരത്തെ പോലീസിനോട് സമ്മതിച്ചിരുന്നു.

Twist in TVM shoot out case as Accused doctor filed Complaint of rape against victim’s husband

More Stories from this section

family-dental
witywide