ലോങ് ഐലൻഡിൽ രണ്ടും നാലും വയസ്സുള്ള സഹോദരിമാർ മുങ്ങിമരിച്ചു

ലോങ്ങ് ഐലൻഡ്: ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ രണ്ടും നാലും വയസ്സുള്ള സഹോദരിമാർ മുങ്ങിമരിച്ചു. ഇന്ത്യക്കാരിയായ സുധ പരിമള ഗാലിയുടെ മക്കളായ റൂത്ത് ഇവാഞ്ചലിൻ ഗാലി (4 വയസ്സും 11 മാസവും) സെലാ ഗ്രേസ് ഗാലി (2 വയസ്സും 11 മാസവും) എന്നിവരാണ് മരിച്ചത്. അമ്മ ഉറങ്ങുമ്പോൾ അംപാർട്മെൻ്റിൽ നിന്ന് പുറത്തിറങ്ങിയ കുട്ടികൾ സമീപത്തുള്ള കുളത്തിൽ മുങ്ങിമരിക്കുകയായിരുന്നു . ഹോൾട്ട്‌സ്‌വിൽ, ഫെയർഫീൽഡ് ടൗൺഹൗസിന് സമീപം ഉച്ചകഴിഞ്ഞ് 3:15 ഓടെയാണ് ദുരന്തം ഉണ്ടായതെന്ന് സഫോക്ക് കൗണ്ടി പൊലീസ് അറിയിച്ചു. പെൺകുട്ടികളെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതി ലഭിച്ച ഉടൻ പൊലീസ് സ്ഥലത്തെത്തി. ഉടൻ തന്നെ കുട്ടികളെ കുളത്തിൽ കണ്ടെത്തുകയും ചെയ്തു. ഉടൻ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും കുട്ടികൾക്ക് ജീവൻ നഷ്ടമായിരുന്നു. കുട്ടികൾ വെള്ളത്തിൽ വീണിട്ട് എത്ര നേരമായിരുന്നു എന്ന് പൊലീസിന് അറിയില്ല.

അന്വേഷണം പുരോഗമിക്കുകയാണ്. എന്തെങ്കിലും വിവരങ്ങൾ ലഭ്യമെങ്കിൽ (631) 852-6392 എന്ന നമ്പറിൽ വിളിക്കണമെന്ന് പൊലീസ് അറിയിച്ചു.

More Stories from this section

family-dental
witywide