ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഒരു വീട്ടില്‍വെച്ച് അതിക്രമിച്ച് കയറിയ ആള്‍ കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തി. ഇന്നലെ വൈകുന്നേരമാണ് സംഭവവമുണ്ടായത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാകുകയും പ്രകോപിതരായ നാട്ടുകാര്‍ ഒരു കടയ്ക്ക് തീയിടുകയും ചെയ്തു.
മണ്ഡി സമിതി പോലീസ് സ്റ്റേഷനു കീഴിലുള്ള ബുദൗണിലെ ബാബ കോളനിയില്‍ ഇന്നലെ വൈകുന്നേരം വീട്ടില്‍ അതിക്രമിച്ച് കയറിയ ശേഷം ഒരാള്‍ 12 ഉം 8 ഉം പ്രായമുള്ള രണ്ട് സഹോദരങ്ങളെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ വീടിന്റെ ടെറസില്‍ കളിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വിവരം അറിഞ്ഞ് എത്തിയ പോലീസിന് നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ച പ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിന്റെ പിന്നിലെ കാരണം എന്താണെന്നോ ഇയാള്‍ക്ക് കുട്ടികളുമായിട്ടോ അവരുടെ കുടുംബവുമായിട്ടോ എന്തെങ്കിലും മുന്‍ വൈരാഗ്യമോ മറ്റോ ഉണ്ടോ എന്നതൊന്നും ഇതുവരെ അറിവായിട്ടില്ല.