ചിക്കാഗോയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

ചിക്കാഗോ: ചിക്കാഗോ പബ്ലിക് സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയാണ് വെടിവെപ്പ് നടന്നത്. രണ്ട് കാറുകളിലായി വന്ന മുഖംമൂടി ധരിച്ച അക്രമികളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിറയൊഴിച്ചത്. റോബര്‍ട്ട് ബോസ്റ്റണ്‍ (16), മൊണ്ടേരിയോ വില്യംസ് (17) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും സിപിഎസ് ചാര്‍ട്ടര്‍ സ്‌കൂളായ ഇന്നൊവേഷന്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളാണെന്ന് പോലീസ് പറഞ്ഞു.

വെടിയേറ്റ വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇരുണ്ട നിറത്തിലുള്ള സെഡാനും ഒരു എസ്യുവിയുമാണ് അക്രമികള്‍ വന്ന വാഹനങ്ങള്‍. വെടിവെപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിറയൊഴിച്ചതിനു ശേഷം അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശമുണ്ട്.

More Stories from this section

family-dental
witywide