ന്യൂ മെക്‌സിക്കോ: തെക്കൻ ന്യൂ മെക്‌സിക്കോയിലുണ്ടായ കാട്ടുതീയിൽ രണ്ട് പേർ മരിച്ചു. 1,400 വീടുകളും മറ്റ് കെട്ടിടങ്ങളും കത്തിനശിക്കുകയും ചെയ്തു. 8,000 ത്തോളം ആളുകളെ റൂയ്‌ഡോസോയിലെ മലയോര മേഖലയിൽ നിന്ന് ഒഴിപ്പിച്ചു. കത്തിക്കരിഞ്ഞ കാറിൻ്റെ ഡ്രൈവർ സീറ്റിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി ന്യൂ മെക്സിക്കോ സ്റ്റേറ്റ് പോലീസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.
ചെറിയ തീപിടിത്തങ്ങൾ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ അൽബക്വെർക്കിയിൽ നിന്ന് 135 മൈൽ തെക്കുകിഴക്കായി കത്തിക്കൊണ്ടിരിക്കുകയാണ്. 2022-ൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീ ഉണ്ടായിരുന്നു. അവിടെയാണ് വീണ്ടും തീ പടർന്നത്.
റൂയ്‌ഡോസോയുടെ വടക്കും തെക്കുമായി 23,000 ഏക്കറിലധികം (9,308 ഹെക്ടർ) കത്തിനശിച്ചു. സംഭവം ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മെക്‌സിക്കോ ഗവർണർ മിഷേൽ ലുജൻ ഗ്രിഷാം പ്രസിഡൻ്റ് ജോ ബൈഡനോട് അഭ്യർഥിച്ചു. 2022-ൽ 341,000 ഏക്കറിലധികം (138,000 ഹെക്ടർ) കത്തിനശിച്ചിരുന്നു.
Two dead in new mexico wildfire