നോർത്ത് കൊളംബസിൽ ഭാര്യയെ കൊന്ന് ഭർത്താവ് സ്വയം വെടിവച്ച് മരിച്ചു; ഒന്നുമറിയാതെ അച്ഛനും അമ്മയും വരുന്നതും കാത്ത് രണ്ട് കുരുന്നുകൾ

ഒഹയോ: ചൊവ്വാഴ്ച നോർത്ത് കൊളംബസിൽ രണ്ടുപേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. സൗമ്യ ബാലസുബ്രഹ്മണ്യൻ (31), ബാലസുബ്രഹ്മണ്യൻ(എന്നിവരാണ് മരിച്ചത്).

വൈകുന്നേരം 5:33 നാണ് നോർത്തേൺ വുഡ്സ് അയൽപ്രദേശത്തുള്ള 2600 ബ്ലോക്കിലെ ലോഫർ റാവിൻസ് ഡ്രൈവിലേക്ക് എത്താനുള്ള കോൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. സംഭവസ്ഥലത്ത് എത്തിയപ്പോൾ, വീടിന് പുറത്ത് നിൽക്കുന്ന 6 ഉം 8 ഉം വയസ്സുള്ള രണ്ട് കുട്ടികളെയാണ് കണ്ടത്. ഇരുവരും സ്കൂൾ ബസിൽ ഇറങ്ങി വീടിനകത്ത് പ്രവേശിക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു.

അപ്പാർട്ട്മെന്റിലെ ജോലിക്കാരന്റെ സഹായത്തോടെ, ഉദ്യോഗസ്ഥർക്ക് അകത്ത് പ്രവേശിക്കാൻ കഴിഞ്ഞു. അകത്തു കടന്നപ്പോൾ, 30 വയസ്സുള്ള ഒരു പുരുഷനെയും സ്ത്രീയെയും വെടിയേറ്റ മുറിവുകളാൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഹോമിസൈഡ് ഡിറ്റക്ടീവുകൾ നിലവിൽ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെങ്കിലും ഇത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നത്. അടുത്ത ബന്ധുക്കളെ വിവരമറിയച്ചിട്ടുണ്ട്. ദമ്പതികളുടെ കുട്ടികളെ ഫ്രാങ്ക്ലിൻ കൗണ്ടി ചിൽഡ്രൻ സർവീസസിലേക്ക് കൊണ്ടുപോയി.

More Stories from this section

family-dental
witywide