ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടി. ബുധനാഴ്ചയായിരുന്നു സംഭവം. ഏറ്റുമുട്ടലില്‍ നാല് തടവുകാര്‍ക്ക് പരിക്കേറ്റതായി ജയില്‍ അധികൃതര്‍ അറിയിച്ചു.
ജയിലിനുള്ളില്‍ മേല്‍ക്കോയ്മയ്ക്കായുള്ള സംഘട്ടനവും പോരാട്ടവുമാണ് നടന്നതെന്നും ജയില്‍ നമ്പര്‍ 3 ലാണ് സംഭവമെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഐപിസിയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റവര്‍ വെവ്വേറെ സംഘങ്ങളില്‍ പെട്ടവരാണെന്നും ജയിലിനുള്ളില്‍ മേധാവിത്വം സ്ഥാപിക്കാനാണ് ആക്രമണത്തിന് കാരണമെന്നും പ്രാഥമികാന്വേഷണത്തിന് ശേഷം പോലീസ് പറഞ്ഞു.
പരിക്കേറ്റവരെ ദീന്‍ ദയാല്‍ ഉപാധ്യായ (ഡിഡിയു) ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
Tags: