വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് കുടുംബത്തിലെ രണ്ടു പേർ മരിച്ചു

തിരുവനന്തപുരം: വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് കുടുംബത്തിലെ രണ്ടു പേർ മരിച്ചു. കൊല്ലം ശീമാട്ടി സ്വദേശിയായ അൽ അമീൻ (24), കൊട്ടാരക്കര സ്വദേശിയായ അൻവർ (34) എന്നിവരാണ് മരിച്ചത്. അൽ അമീന്‍റെ സഹോദരിയുടെ ഭർത്താവാണ് അൻവർ. ഇരുവരും കടലിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടുകൂടിയായിരുന്നു സംഭവം. വർക്കല ഫയർ ഫോഴ്സും അയിരൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു.

Two in a family dies while bath varkala kappil beach

More Stories from this section

family-dental
witywide