40 മില്യണ്‍ ഡോളറിന്റെ മയക്കുമരുന്നുമായി രണ്ട് ഇന്ത്യക്കാര്‍ യുഎസില്‍ അറസ്റ്റില്‍

അയോവ : യുഎസിലെ വന്‍ മയക്കുമരുന്ന് വേട്ടക്കിടയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായി . നിലവില്‍ കാനഡയിലെ ഒന്റാറിയോയില്‍ താമസിക്കുന്ന ഇരുവരും 40 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കൊക്കെയ്നുമായി ഇല്ലിനോയിസ് സ്റ്റേറ്റ് പോലീസിന്റെ പിടിയിലാകുകയായിരുന്നു. കൊക്കെയ്ന്‍ കടത്തല്‍, കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ടതോടെ വന്‍ഷ്പ്രീത് സിംഗ് (27), മന്‍പ്രീത് സിംഗ് (36) എന്നിവര്‍ ഇപ്പോള്‍ ജയിലിലാണ്.

അയോവ സ്റ്റേറ്റ് ലൈനിന് സമീപം പതിവ് പരിശോധനയ്ക്കിടെയാണ്1,100 പൗണ്ടിലധികം മയക്കുമരുന്നുമായി ഇരുവരും പൊലീസ് പിടിയിലായത്. ഇത് വിപുലമായ കള്ളക്കടത്ത് പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് അധികൃതര്‍ സംശയിക്കുന്നു. കാനഡയില്‍ നിന്ന് ട്രക്ക് യാത്ര ചെയ്യുമ്പോള്‍, ഇത്രയും വലിയ ചരക്ക് അതിര്‍ത്തി കടന്നത് എങ്ങനെയെന്ന് സംശയവും ആശങ്ക ഉയര്‍ത്തി. പിടിക്കപ്പെടാതെ ഒന്നിലധികം അതിര്‍ത്തികള്‍ കടന്ന് ഈ നെറ്റ്വര്‍ക്കുകള്‍ എങ്ങനെ ധൈര്യത്തോടെ പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഈ സംഭവം കാണിക്കുന്നത്.

More Stories from this section

family-dental
witywide