വിമാനത്തിൽ ലൈം​ഗികാതിക്രമം; യുഎസിൽ ഇന്ത്യൻ യുവാവടക്കം രണ്ട് പേർക്ക് ജയിൽ ശിക്ഷ

വാഷിങ്‌ടൺ: സീറ്റിലിലേക്കുള്ള പ്രത്യേക വിമാനത്തിൽ യാത്രക്കാരെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇന്ത്യക്കാരനുൾപ്പെടെ രണ്ട് പേരെ ശിക്ഷിച്ചു. ഇന്ത്യക്കാരനായ അഭിനവ് കുമാറിനെ (39) 15 മാസം തടവിന് ശിക്ഷിച്ചു. മൂന്നു ദിവസത്തെ വിചാരണയ്‌ക്കൊടുവിലാണ് ശിക്ഷിച്ചത്. ഫെബ്രുവരി 18ന് ദുബായിൽ നിന്ന് സിറ്റിലിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിൽ ഉറങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത യാത്രക്കാരിയെ കയറിപ്പിടിച്ചതിനാണ് കുറ്റം ചുമത്തിയത്.

ഫെഡറൽ വേയിൽ നിന്നുള്ള ഡെസ്മണ്ട് ബോസ്റ്റിക് എന്നൊരാലെയും ശിക്ഷിച്ചു. ഇയാൾക്ക് ഒമ്പത് മാസത്തെ ശിക്ഷയാണ് വിധിച്ചത്. 45 കാരനായ ബോസ്റ്റിക് കുറ്റം സമ്മതിച്ചു. 2023 ജൂൺ 20-ന്, സാൻ ഡിയാഗോയിൽ നിന്നുള്ള വിമാനയാത്രയ്ക്കിടെ, സ്ത്രീയെ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്നാണ് കേസ്. വിമാനത്തിൽ ലൈംഗികാതിക്രമം ഉൾപ്പെടുന്ന കേസുകളുടെ വർദ്ധനവ് തുടരുകയാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

two men include indian youth sentenced for assault woman in flight

More Stories from this section

family-dental
witywide