തിരുവനന്തപുരം: ഓണത്തിനു മുന്നോടിയായി രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒന്നിച്ചു നല്‍കാന്‍ 1700 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായാണ് രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ലഭിക്കുക.
ബുധനാഴ്ച മുതല്‍ ഇത് ഗുണഭോക്താക്കളുടെ കൈകളിലെത്തും. 62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുക. നിലവില്‍ വിതരണം തുടരുന്ന ഒരു ഗഡുവിന് പുറമെയാണ് രണ്ടു ഗഡുകൂടി അനുവദിച്ചത്. രണ്ടു ഗഡുവില്‍ ഒരെണ്ണം കുടിശികയാണ്.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.
Tags: