ഒരു വർഷത്തിനുള്ളി രണ്ട് യുഎസ് കോൺസുലേറ്റുകൾ കൂടി; പ്രവർത്തനം ബെംഗളൂരുവിലും ഹൈദരാബാദിലും

ന്യൂഡൽഹി: അടുത്ത 12 മാസത്തിനുള്ളിൽ ബെംഗളൂരുവിലും അഹമ്മദാബാദിലും രണ്ട് യുഎസ് കോൺസുലേറ്റുകൾ കൂടി തുറക്കുമെന്നു ഇന്ത്യയിലെ അമേരിക്കൻ പ്രതിനിധി എറിക് ഗാർസെറ്റി പറഞ്ഞു.

“സാധാരണയായി ഈ കാര്യങ്ങൾക്ക് വർഷങ്ങളെടുക്കും. അടുത്ത 12 മാസത്തിനുള്ളിൽ ഞങ്ങൾക്ക് ഇത് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഇത് ഒരു റെക്കോർഡായിരിക്കും. ഒരുപക്ഷേ ഇന്ത്യയിൽ മാത്രമല്ല, ലോകത്തെവിടെയും ഇതൊരു റെക്കോർഡ് ആയിരിക്കും,” അദ്ദേഹം പറഞ്ഞു.

അധികാരത്തിൽ ഒരു വർഷം പൂർത്തിയാക്കിയതിൻ്റെ അനുഭവങ്ങൾ, നടന്നുകൊണ്ടിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ്, ഗുർപത്വന്ത് സിംഗ് പന്നൂൻ കേസ്, യുഎസ് സർവ്വകലാശാലകളിലെ വിദ്യാർത്ഥി പ്രതിഷേധങ്ങൾ, ഇന്ത്യ-യുഎസ് ബന്ധം എന്നിവയെക്കുറിച്ചും യുഎസ് പ്രതിനിധി സംസാരിച്ചു.

തൻ്റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ ഒരു വർഷമായിരുന്നു ഇന്ത്യയിൽ ചെലവിട്ടതെന്ന് എറിക് ഗാർസെറ്റി പറഞ്ഞു. എനിക്കും എൻ്റെ കുടുംബത്തിനും ഇന്ത്യയിലെ മാറ്റങ്ങൾ കാണാനും അനുഭവിക്കാനും മാത്രമല്ല, ഈ സ്ഥലത്തിൻ്റെയും ഇവിടുത്തെ ജനങ്ങളുടെയും ആത്മാവ് അറിയാനും സാധിച്ചു. അതുകൊണ്ടാണ് ഞാൻ ഈ രാജ്യത്തെ എന്നും സ്നേഹിച്ചത്, ഗാർസെറ്റി പറഞ്ഞു.