
മലയാറ്റൂർ: മലയാറ്റൂരിൽ തീർത്ഥാനത്തിനെത്തിയ രണ്ടുപേരാണ് മുങ്ങിമരിച്ചു. വൈപ്പിൻ സ്വദേശി ഊട്ടി സ്വദേശികളായ മണി, റൊണാൾഡ് എന്നിവരാണ് മുങ്ങിമരിച്ചത്.
മലയാറ്റൂര്‍ താഴത്തെ പള്ളിക്ക് സമീപത്തെ പുഴയില്‍ അഞ്ചുപേരടങ്ങുന്ന സംഘമാണ് കുളിക്കാനിറങ്ങിയത്. ഇതില്‍ രണ്ടുപേര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. മൃതദേഹങ്ങള്‍ മലയാറ്റൂര്‍ സെന്റ് തോമസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ശനിയാഴ്ച രാവിലെ മലയാറ്റൂര്‍ ഇല്ലിത്തോട് പുഴയിൽ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വൈപ്പിൻ സ്വദേശി സനോജും(19) മുങ്ങി മരിച്ചിരുന്നു. സനോജിന്റെ മരണവാർത്തയ്ക്ക് പിന്നാലെയാണ് മണിയുടെയും റൊണാൾഡിന്റെയും മരണവാർത്ത എത്തുന്നത്.