പൊലീസ് വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം, രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. ആന്റസ് വിൽസൺ, ടിപി ഷംസീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവം ജില്ല ക്രൈംബ്രാഞ്ച് ഡിവെഎസ്പി അന്വേഷിക്കും. പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻ കുട്ടിയാണ് കുഴഞ്ഞു വീണ് മരിച്ചത്. പൊലീസ് മർദ്ദനത്തെ തുടർന്നാണ് ഇയാൾ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

പാണ്ടിക്കാട് പന്തല്ലൂരിൽ കഴിഞ്ഞ ദിവസം ക്ഷേത്തോത്സവത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്നാണ് കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി ഉൾപ്പെടെ ഏഴു പേരെ പാണ്ടിക്കാട് പൊലീസ് വിളിപ്പിച്ചത്. വൈകിട്ട് സ്റ്റേഷനിലെത്തിയ മൊയ്തീൻ കുട്ടി പിന്നീട് കുഴഞ്ഞു വീഴുകയായിരുന്നു.

സ്വകാര്യ ആശുപത്രിയിൽ മൊയ്തീൻകുട്ടിയെ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൊയ്തീൻകുട്ടിയെ മർദ്ദിച്ചിട്ടില്ല എന്നതാണ് പോലീസിന്റെ വിശദീകരണം. മൊയ്തീൻകുട്ടി ഹൃദ്രോഗി ആയിരുന്നുവെന്നും ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നും പാണ്ടിക്കാട് പൊലീസ് അറിയിച്ചു.

Two police officers suspended after man collapsed to death after visiting police station

More Stories from this section

family-dental
witywide