
തിരുവനന്തപുരം: കേരളത്തിലെ നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം റെയിൽവേ അംഗീകരിച്ചു. കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ പേരാണ് മാറ്റുന്നത്. നേമം ഇനിമുതൽ തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോർത്ത് എന്നും അറിയപ്പെടും. 2023ൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് നൽകിയ ശുപാർശയാണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. ജൂലായ് 26നാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് കേന്ദ്രത്തിന്റെ കത്ത് കേരളത്തിന് ലഭിച്ചത്. ഇതോടെ തിരുവനന്തപുരം സെൻട്രലിന് പുറമേ രണ്ട് പ്രധാന റെയിൽവേ സ്റ്റേഷനുകൾ കൂടി തിരുവനന്തപുരത്ത് ഉണ്ടാകും.
Two railway stations name changed in Kerala