മാധ്യമപ്രവർത്തകർ സഞ്ചരിച്ച കാർ ഇടിച്ചു, പാലക്കാട് രണ്ട് പത്താം ക്ലാസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ മാധ്യമപ്രവർത്തകർ സഞ്ചരിച്ച കാർ ഇടിച്ച് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. പന്തലാംപാടം മേരിമാതാ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് ഇസാം ഇക്ബാൽ, മുഹമ്മദ് റോഷൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. വാണിയമ്പാറ പള്ളിയിൽ നിസ്കരിച്ച് സ്കൂളിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

തൃശൂർ ഭാഗത്തു നിന്ന് വരികയായിരുന്ന കാർ കുട്ടികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ കുട്ടികൾ 20 മീറ്റർ ദൂരേക്ക് തെറിച്ചു വീണു. ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാർത്ഥികളെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുനെന്ന് ദൃക്സാക്ഷികൾ പറഞ്ഞത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കാറിൻ്റെ ഡ്രൈവർ തൃശൂർ തലോർ സ്വദേശി ഇമ്മാനുവൽ (26) നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിദ്യാർത്ഥികളുടെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം തൃശുർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

മുഹമ്മദ് ഇസാമിൻ്റ മാതാവ്: നസീമ. സഹോദരി: ഇഷ.

മുഹമ്മദ് റോഷൻ്റെ മാതാവ്: റംലത്ത്, സഹോദരങ്ങൾ: റഹീമതസ്നി, റഹ്ന നസ്റിൻ.

More Stories from this section

family-dental
witywide