തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ അക്രമങ്ങളിൽ യുഎസ് പൗരന്മാർക്ക് ആശങ്ക: സർവേ

2024ലെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് പിന്നാലെ അക്രമം ഉണ്ടാകുമോ എന്ന് യുഎസ് പൗരന്മാർ ആശങ്കപ്പെടുന്നതായി സർവേ. തിരഞ്ഞെടുപ്പ് ഫലത്തിൽ സംതൃപ്തരല്ലെങ്കിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിടുമെന്ന് ഭയക്കുന്നതായാണ് സർവേയിൽ പറയുന്നത്.

മെയ് 7-14 തീയതികളിൽ നടത്തിയ റോയിട്ടേഴ്‌സ്/ഇപ്‌സോസ് സർവേയിൽ, തിരഞ്ഞെടുപ്പ് ഫലത്തിൽ തൃപ്തരല്ലെങ്കിൽ ‘തീവ്രവാദികൾ’ അക്രമം അഴിച്ചുവിടുമെന്ന് യുഎസിലെ മുതിർന്നവരിൽ 68 ശതമാനം പേരും യോജിക്കുന്നുണ്ട്. 33 ശതമാനം പേർ ശക്തമായി യോജിക്കുമ്പോൾ 35 ശതമാനം പേർ ഒരുപരിധിവരെ യോജിക്കുന്നു.

കേവലം 15 ശതമാനം പേർ ആ പ്രസ്താവനയോട് വിയോജിക്കുന്നവരാണ്. 10 ശതമാനം പേർ ശക്തമായി വിയോജിക്കുമ്പോൾ 5 ശതമാനം പേർ ഇതിനോട് ഒരു പരിധി വരെ വിയോജിക്കുന്നു.

ഡെമോക്രാറ്റുകളിൽ 83 ശതമാനം പേരും ഒന്നുകിൽ ശക്തമായി (47 ശതമാനം) അല്ലെങ്കിൽ ഒരു പരിധിവരെ (36 ശതമാനം) രാഷ്ട്രീയ അക്രമത്തെക്കുറിച്ചുള്ള ആശങ്കകളോട് യോജിക്കുന്നു. 8 ശതമാനം പേർ വിയോജിക്കുന്നുവെന്നും 9 ശതമാനം പേർ അറിയില്ലെന്നും പറഞ്ഞു.

റിപ്പബ്ലിക്കൻമാരിൽ 22 ശതമാനം പേർ ആശങ്കകളോട് വിയോജിച്ചു, അതേസമയം 16 ശതമാനം സ്വതന്ത്രർ ആശങ്കകളോട് വിയോജിച്ചു. റിപ്പബ്ലിക്കൻമാരിൽ 12 ശതമാനവും സ്വതന്ത്രരിൽ 14 ശതമാനവും അറിയില്ലെന്ന് പറഞ്ഞു.