പീരുമേട്: ഇടുക്കിയിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. കോട്ടയം–കുമളി റോഡിൽ കുട്ടിക്കാനം പുല്ലുപാറയ്ക്ക് സമീപം കാർ ബാരിക്കേഡ് തകർത്ത് 600 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ ഭദ്ര (18), സന്ധ്യ (45) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാലു പേർക്കു പരുക്കേറ്റു. തിരുവനന്തപുരം നാവായിക്കുളം വെട്ടുചിറ വെള്ളായിൽ ആദിദേവ് ( 21 ) ഭാഗ്യ (12 ) ഷിബു (51) മഞ്ജു (43) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചത്.
two women dies after car fell in to gorge in Idukki