കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചതിന് പിന്നാലെ തീപിടിക്കുകയായിരുന്നു. ബാലുശ്ശേരി കിനാലൂർ കാരപ്പറമ്പിൽ ആലിക്കോയയുടെ മകൻ ജാസിർ, കണ്ണാടിപ്പൊയിൽ മുരിങ്ങനാട്ടുചാലിൽ ശശിയുടെ മകൻ അഭിനന്ദ് (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. പോസ്റ്റിലിടിച്ച ബൈക്ക് നിമിഷങ്ങൾക്കകം കത്തിയമർന്നു. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ ഒരാളെ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റൊരാൾ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ തലക്കേറ്റ പരിക്കും പൊള്ളലുമാണ് മരണകാരണം. നരിക്കുനി അഗ്നിരക്ഷാസേനയും കൊടുവള്ളി പൊലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
Two Youth dies after bike collide electric post