യുഎസ് പൗരന്മാർ അല്ലെങ്കിൽ ഇനി ഫെഡറൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയില്ല; ബിൽ ഹൗസ് പാസാക്കി

വാഷിംഗ്ടൺ: കൊളംബിയ ഡിസ്ട്രിക്റ്റിലെ തിരഞ്ഞെടുപ്പിൽ യുഎസ് പൗരന്മാരല്ലാത്തവരെ വോട്ടുചെയ്യുന്നതിൽ നിന്ന് വിലക്കുന്നതിനുള്ള ബിൽ സഭ പാസാക്കി. മെയ് 23ാം തിയതി വ്യാഴാഴ്ചയാണ് ബിൽ പാസാക്കിയത്. 143 പേർ ബില്ലിനെ എതിർത്തപ്പോൾ 262 പേർ അനുകൂലിച്ചു. റിപ്പബ്ലിക്കൻമാർക്കൊപ്പം  52 ഡെമോക്രാറ്റുകളും വോട്ട് ചെയ്തു.

പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ പൗരന്മാരല്ലാത്തവരെ വോട്ടുചെയ്യാൻ അനുവദിക്കുന്ന ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ നിയമം റദ്ദാക്കുന്ന നിയമനിർമ്മാണം സഭ വ്യാഴാഴ്ച പാസാക്കി. ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ അത് ഇതിനകം നിയമവിരുദ്ധമാണ്.

ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള സെനറ്റിൽ ബില്ലിന് അംഗീകാരം നൽകാനോ പ്രസിഡൻ്റ് ബൈഡൻ നിയമത്തിൽ  ഒപ്പിടുവാനോ  സാധ്യതയില്ല.

ഫെഡറൽ തിരഞ്ഞെടുപ്പുകൾ വ്യാപകമായ വോട്ടർ തട്ടിപ്പിനും രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ അനധികൃത വോട്ടിംഗിനും സാധ്യതയുണ്ടെന്ന് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്  നേരത്തെ പരാതിപ്പെട്ടിരുന്നു  

More Stories from this section

family-dental
witywide