ഇന്ത്യക്കൊപ്പം കൈകോർത്ത് അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും, ഇനി വരുന്നത് ‘ഡിജിറ്റല്‍‌ വിപ്ലവം’!

ഡല്‍ഹി: ഇന്ത്യയിലെ ഡിജിറ്റല്‍ ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായി കൈകോർത്ത് സഹകരണം ഉറപ്പ് പറഞ്ഞ് ലോകരാജ്യങ്ങൾ. അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ രാജ്യങ്ങളാണ് ഇന്ത്യയുടെ ഡിജിറ്റൽ കുതിപ്പിനായി സഹകരണ കരാറിൽ ഒപ്പുവെച്ചത്. ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജി മേഖലയിലെ പദ്ധതികളെ പിന്തുണയ്‌ക്കുന്നതിനായി ‘ഡിജിറ്റല്‍ ഇൻഫ്രാസ്ട്രക്ചർ ഗ്രോത്ത് ഇനീഷ്യേറ്റീവ് ഫോർ ഇന്ത്യ ഫ്രെയിംവർക്ക്’ (DiGi ഫ്രെയിംവർക്ക്) എന്ന ചട്ടക്കൂടിലാണ് ഒപ്പുവച്ചത്.

ഇന്ത്യൻ സ്വകാര്യ മേഖലയുമായുള്ള സഹകരണം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ജപ്പാൻ ബാങ്ക് ഫോർ ഇൻ്റർനാഷണല്‍ കോഓപ്പറേഷൻ (ജെബിഐസി) ഗവർണർ നൊബുമിത്സു ഹയാഷി, യുഎസ് ഇൻ്റർനാഷണല്‍ ഡെവലപ്‌മെൻ്റ് ഫിനാൻസ് കോർപ്പറേഷൻ സിഇഒ സ്കോട്ട് നാഥൻ, എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് കൊറിയ (കൊറിയ എക്‌സിംബാങ്ക്) ചെയർമാനും സിഇഒയുമായ ഹീ-സങ് യൂണ്‍ എന്നിവരാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.

5ജി, മൊബൈല്‍ നെറ്റ്‌വർക്ക് മെച്ചപ്പെടുത്തുന്ന നൂതന സംവിധാനമായ ഓപ്പണ്‍ RAN (റേഡിയോ ആക്സസ് നെറ്റ്‌വർക്ക്), അന്തർവാഹിനി കേബിളുകള്‍, ഒപ്റ്റിക്കല്‍ ഫൈബർ നെറ്റ്‌വർക്കുകള്‍, ടെലികോം ടവറുകള്‍, ഡാറ്റാ സെൻ്ററുകള്‍, സ്‌മാർട്ട് സിറ്റി, ഇ-കൊമേഴ്‌സ്, എഐ, ക്വാണ്ടം ടെക്‌നോളജി എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളില്‍ ഈ രാജ്യങ്ങളുടെ സഹകരണവും പങ്കാളിത്തവും ഉണ്ടാകും.

More Stories from this section

family-dental
witywide