അമേരിക്കൻ തൊഴിൽ വിപണിയിൽ സന്തോഷ വാർത്ത, തൊഴിലവസരങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്

വാഷിങ്ടൺ: അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. മെയ് മാസത്തിൽ മാത്രം 272,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി എൻബിസി റിപ്പോർട്ട് ചെയ്തു. അതേസമയം, തൊഴിലവസരം വർധിക്കുന്നത് പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ഫെഡറൽ റിസർവിന്റെ നീക്കങ്ങളെ ബാധിച്ചേക്കും. ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഡാറ്റ, ഈ ആഴ്‌ചയിൽ തന്നെ മാന്ദ്യത്തിൻ്റെ ലക്ഷണങ്ങൾ കാണിച്ച ചില തൊഴിൽ വിപണി കരകയറുമെന്ന് സൂചനയുണ്ട്.

ഡൗ ജോൺസ് സർവേ പ്രകാരം 190,000 തൊഴിലവസരങ്ങൾ കൂട്ടിച്ചേർക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നു. തൊഴിൽ വിപണിയിൽ ഭയപ്പെടുന്ന തരത്തിൽ മാന്ദ്യം സംഭവിച്ചിട്ടില്ലെന്ന ബാങ്ക്റേറ്റ് സീനിയർ ഇക്കണോമിക് അനലിസ്റ്റ് മാർക്ക് ഹാംറിക് വെള്ളിയാഴ്ച പറഞ്ഞു. തൊഴിലില്ലായ്മ നിരക്ക് ഏതാണ്ട് മാറ്റമില്ലാതെ 4% ആയി തുടരുകയാണ്. ഫെഡറൽ റിസർവ് അടുത്ത ആഴ്‌ച ചേരുമ്പോൾ പലിശ നിരക്കുകൾ വെട്ടിക്കുറയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക രം​ഗം.

U S job market remains hot, adds 272,000 opportunities in May

More Stories from this section

family-dental
witywide