യുഎഇയിൽ ബുധനാഴ്ച വരെ കനത്ത മഴ; വിമാന, മെട്രോ, ബസ് സർവീസുകൾ നിർത്തിവച്ചു

ദുബായ്: യുഎഇയിൽ ബുധനാഴ്ചയും മഴ തുടരുമെന്ന് യുഎഇ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. കനത്ത മഴയെ തുടർന്ന് പലയിടത്തും വൈദ്യുതി, കുടിവെള്ള വിതരണം തടസപ്പെട്ടു. തിങ്കളാഴ്ച രാത്രി മുതൽ തുടങ്ങിയ കനത്ത മഴയിലും ഇടിമിന്നലിലും വ്യാപകമായ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ന്യൂനമർദ്ദത്തെ തുടർന്നാണ് കനത്ത മഴ തുടരുന്നത്.

യുഎഇയിലെ റെഡ് ലൈൻ മെട്രോ സർവീസുകൾ നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. യുഎഇ എക്സ്‌ചേഞ്ചിനും ദുബായ് ഇന്റർനെറ്റ് സിറ്റി സ്‌റ്റേഷനും ഇടയിലാണ് മെട്രോ ഗതാഗതത്തിന് തടസമുണ്ടായത്. അസ്ഥിരമായ കാലാവസ്ഥയാണ് ഇതിന് കാരണമെന്നും ദുരിതബാധിത സ്റ്റേഷനുകളിൽ ബസ് സർവീസ് ഏർപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.

സിറ്റി, ഇൻ്റർസിറ്റി ബസ് ഗതാഗതം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി താമസക്കാരെ അറിയിച്ചു. കനത്ത മഴയെ തുടർന്ന് ജുമൈറ ദ്വീപുകളിൽ തടാകങ്ങൾ കരകവിഞ്ഞൊഴുകി റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ചൊവ്വാഴ്ച മോശം കാലാവസ്ഥയയെ തുടർന്ന് 17 വിമാന സർവീസുകൾ റദ്ദാക്കി. 3 വിമാനങ്ങൾ വഴിതിരിച്ചു വിട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide