ന്യൂയോർക്ക്: പല രാജ്യങ്ങളിലും പറക്കുംതളികകൾ കണ്ടെത്തിയതായി റിപ്പോർട്ട്. ചൈനയിലും ഫ്രാൻസിലും അമേരിക്കയിലും പറക്കും തളികകൾ കണ്ടതായാണ് റിപ്പോർട്ട്. പറക്കും തളികകൾ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് പറക്കും തളിക കണ്ടെത്തിയെന്നാണ് പറയുന്നത്.
മോറിസ്ടൗണിൽ മരങ്ങൾക്ക് മുകളിലായി ഡ്രോണിന് സമാനമായ ഒരു വസ്തു വട്ടമിട്ട് പറക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ, സമാനമായ നിരവധി ദൃശ്യങ്ങൾ പ്രദേശവാസികളിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും പുറത്തുവന്നിരുന്നു.
ലാറ്റ്വിയയിലും പറക്കും തളിക പോലെയുള്ള വസ്തുവിനെ കണ്ടെത്തിയതായി പറയുന്നു. അപ്രത്യക്ഷമാകുന്നതിന് മുമ്പ് അത് കുറച്ച് നേരം ആകാശത്ത് നിശ്ചലമായി നിന്നെന്നാണ് റിപ്പോർട്ട്. ചൈനയിലും ഫ്രാൻസിലും നിഗൂഢമായ ചില വസ്തുക്കൾ ആകാശത്ത് വട്ടമിട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. 24 മണിക്കൂറിനുള്ളിൽ വ്യത്യസ്ത രാജ്യങ്ങളിൽ പറക്കും തളികകൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതോടെ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം വീണ്ടും സജീവമായി ചർച്ചയായി.
UFO Appeared many countries, report