ഉഗാണ്ടയുടെ വനിത മാരത്തൺ താരം റെബേക്ക ചെപ്തെഗെയിയെ ആൺസുഹൃത്ത് തീകൊളുത്തി കൊന്നു

ഒളിംപ്യനും ഉഗാണ്ടയുടെ മാരത്തണ്‍ താരവുമായ റെബേക്ക ചെപ്തെഗെയിയെ മുൻ ആണ്‍സുഹൃത്ത് തീകൊളുത്തി കൊലപ്പെടുത്തി. ആരാധാനായലത്തില്‍‌ നിന്ന് മക്കളോടൊപ്പം വീട്ടില്‍ തിരിച്ചെത്തിയ റെബേക്കയ്ക്ക് നേരെ ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നു മരണം സംഭവിച്ചു. കഴിഞ്ഞ പാരീസ് ഒളിമ്പിക്‌സില്‍ മാരത്തണില്‍ താരം മത്സരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

വീടിന് പുറത്ത് ഇരുവരും വാക്കേറ്റത്തില്‍ ഏർപ്പെട്ടിരുന്നതായും പിന്നീട് സുഹൃത്ത് റബേക്കയുടെ ശരീരത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.

തീപിടുത്തത്തില്‍ പരുക്കേറ്റ റബേക്കയുടെ മുൻ സുഹൃത്തും ചികിത്സയില്‍ കഴിയുകയാണ്. ഇരുവരും തമ്മില്‍ ഭൂമിയെച്ചൊല്ലി തർക്കം നിലനിന്നിരുന്നു

മകളുടെ മരണത്തില്‍ കെനിയൻ സർക്കാർ നീതി ഉറപ്പാക്കണമെന്ന് റെബേക്കയുടെ പിതാവ് ജോസഫ് ചെപ്തെഗെയ് ആവശ്യപ്പെട്ടു. റെബേക്കയുടെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് ഉഗാണ്ടയുടെ അത്‌ലെറ്റിക്‌സ് ഫെഡറേഷൻ അറിയിച്ചു.

തായ്‌ലൻഡില്‍ 2022ല്‍ നടന്ന വേള്‍ഡ് മൗണ്ടെയ്‌ൻ ആൻഡ് ട്രയല്‍ റണ്ണിങ് ചാമ്പ്യൻഷിപ്പില്‍ റെബേക്ക സ്വർണം നേടിയിരുന്നു. വനിത കായികതാരങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ കെനിയയില്‍ വർധിക്കുന്നതായി വിമർശനമുണ്ട്. കഴിഞ്ഞ ഒക്ടോബറിന് ശേഷം കൊല്ലപ്പെടുന്ന മൂന്നാമത്തെ വനിത കായികതാരമാണ് റെബേക്ക.

Ugandan female marathoner Rebecca Cheptegei set on fire by boyfriend

More Stories from this section

family-dental
witywide