ആ ദിനം നാളെ…ബ്രിട്ടണ്‍ തിരഞ്ഞെടുപ്പിലേക്ക്

ന്യൂഡല്‍ഹി: ബ്രിട്ടണിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഒരു പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി 5 വര്‍ഷത്തിന് ശേഷം യുകെ നാളെ പൊതുതെരഞ്ഞെടുപ്പിലേക്ക് പോകുന്നു. ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കനത്ത പരാജയം പ്രവചിക്കുന്ന സര്‍വ്വേഫലങ്ങളുമായാണ് ബ്രിട്ടണ്‍ നാളെ പോളിംഗിലേക്ക് കടക്കുന്നത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായ ഋഷി സുനക്കും ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മറുമാണ് പ്രധാന മത്സരാര്‍ത്ഥികള്‍. പോളിംഗ് സമയം രാവിലെ 7 മണിക്ക് ആരംഭിച്ച് രാത്രി 10 മണിക്ക് അവസാനിക്കും. വോട്ടര്‍മാര്‍ക്ക് പോളിംഗ് സ്റ്റേഷനുകളില്‍ എത്തിയോ മുന്‍കൂട്ടി തപാല്‍ വഴിയോ വോട്ട് രേഖപ്പെടുത്താം. പോളിംഗ് സ്റ്റേഷനുകളില്‍ വോട്ട് ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് ഇതാദ്യമായാണ്.

പോളിംഗ് അവസാനിച്ചതിന് ശേഷം എക്സിറ്റ് പോള്‍ പ്രഖ്യാപിക്കും. യുകെയില്‍ ആകെ 650 മണ്ഡലങ്ങളുണ്ട്, തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഹൗസ് ഓഫ് കോമണ്‍സിന്റെ എംപിയായി നിയമിക്കും. ഹൗസ് ഓഫ് കോമണ്‍സില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ ഒരു പാര്‍ട്ടിക്ക് 650 സീറ്റുകളില്‍ 326 സീറ്റുകള്‍ നേടേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു പിന്നാലെ, യുകെയിലെ രാജാവ് (ഇപ്പോള്‍ ചാള്‍സ് മൂന്നാമന്‍), ഭൂരിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കും.

More Stories from this section

family-dental
witywide