റഷ്യക്ക് കനത്ത തിരിച്ചടി, മോസ്കോയിലേക്ക് 34 ഡ്രോണുകൾ വർഷിച്ച് യുക്രൈൻ

മോസ്‌കോ: റഷ്യക്കെതിരെ ഡ്രോൺ ആക്രമണവുമായി യുക്രൈൻ. റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലേക്ക് കുറഞ്ഞത് 34 ഡ്രോണുകളെങ്കിലും യുക്രൈന്‍ വിക്ഷേപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെ തുടർന്ന് നഗരത്തിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറൻ റഷ്യയിലെ മറ്റ് പ്രദേശങ്ങളില്‍ റഷ്യൻ വ്യോമ പ്രതിരോധം 36 ഡ്രോണുകള്‍ നശിപ്പിച്ചതായി പ്രതിരോധ മന്ത്രി പറഞ്ഞു. ഡൊമോഡെഡോവോ, ഷെറെമെറ്റീവോ, സുക്കോവ്‌സ്‌കി എന്നീ വിമാനത്താവളങ്ങള്‍ 36 വിമാനങ്ങളെങ്കിലും വഴിതിരിച്ചുവിട്ടെങ്കിലും പിന്നീട് പ്രവർത്തനം പുനരാരംഭിച്ചതായി രാജ്യത്തെ ഫെഡറല്‍ എയർ ട്രാൻസ്‌പോർട്ട് ഏജൻസി അറിയിച്ചു.

Ukraine drone attacks to Russian capital