ഗാസയിൽ അടിയന്തര വെടിനിർത്തൽ: യുഎൻ രക്ഷാ കൗൺസിൽ പ്രമേയം പാസാക്കി

ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം അഞ്ച് മാസത്തിലേറെ നീണ്ട സാഹചര്യത്തിൽ യുഎൻ രക്ഷാ കൗൺസിൽ തിങ്കളാഴ്ച ആദ്യമായി അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കി. അമേരിക്ക വിട്ടു നിന്നു ഇസ്‌ലാമിക വിശുദ്ധ മാസമായ റമദാനിൽ ഉടൻ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയത്തിന് അനുകൂലമായി രക്ഷാസമിതിയിലെ 14 അംഗങ്ങളും വോട്ട് ചെയ്തു. വെടിനിർത്തൽ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അമേരിക്ക പ്രമേയം കൊണ്ടുവന്നെങ്കിലും ചൈനയും റഷ്യയും അത് വീറ്റോ ചെയ്തിരുന്നു.

എന്നാൽ പൂർണ യുദ്ധവിരാമം ആവശ്യപ്പെട്ടുള്ള പ്രമേയമല്ല കൊണ്ടുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. താൽകാലിക വെടിനിർത്തൽ “ശാശ്വതവും സുസ്ഥിരവുമായ വെടിനിർത്തലിലേക്ക്” നയിക്കാനും ഒക്‌ടോബർ 7 ന് ഹമാസ് കൊണ്ടുപോയ ബന്ദികളെ മോചിപ്പിക്കാനും പ്രമേയം ആവശ്യപ്പെടുന്നു.

സുരക്ഷാ കൗൺസിലിലെ നിലവിലെ അംഗമായ അൾജീരിയയാണ് പ്രമേയം തയ്യാറാക്കിയത്. സ്ലോവേനിയയും സ്വിറ്റ്‌സർലൻഡും ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾക്കൊപ്പം അറബ് ബ്ലോക്കും പ്രമേയത്തെ അനുകൂലിച്ചു.

മുമ്പുള്ള വെടിനിർത്തൽ പ്രമേയങ്ങൾ അമേരിക്ക ആവർത്തിച്ച് തടഞ്ഞിരുന്നു. എന്നാൽ ഇത്തവണ വിട്ടു നിന്നതല്ലാതെ വീറ്റോ ചെയ്തില്ല.

UN Security Council Demands Immediate Gaza Ceasefire

More Stories from this section

family-dental
witywide