‘അവയവദാനം ജീവന്റെ വരദാനം’; ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തില്‍ യുഎഇയില്‍ അവയവദാനത്തിന് സന്നദ്ധരായത് 21,000 പേര്‍

ഷാര്‍ജ: അവയവദാനം ജീവന്റെ വരദാനമാണെന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട്, മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധതയറിയിച്ചുകൊണ്ട് യുഎഇയില്‍ നിന്ന് 21,000 ആളുകള്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് യുഎഇ അവയവദാന കാമ്പയിന്‍ അംബാസഡറും കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ ഫാ. ഡേവിസ് ചിറമേല്‍.

യുഎഇയില്‍ ഈ വര്‍ഷം മൊത്തം 30,000 പേരെ അവയവദാനത്തിനു പ്രോത്സാഹിപ്പിക്കുമെന്നാണ് ഫാ. ചിറമേല്‍ പറയുന്നത്. അതുവഴി യുഎഇയുടെ അവയവദാന കാമ്പയിന്‍ ഗിന്നസ് ബുക്കില്‍ ഇടംനേടുമെന്നും അതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും ഫാ.ഡേവിസ് ചിറമേല്‍ അറിയിച്ചു.

യുഎഇ ആരോഗ്യവകുപ്പുമായി സഹകരിച്ചുകൊണ്ട് ഗ്രീന്‍ ലൈഫ് എന്ന പദ്ധതിയുമായാണ് ഡേവിസ് ചിറമേല്‍ അവയവദാന കാമ്പയിന്‍ നടത്തുന്നത്. ഒരുമണിക്കൂറിനുള്ളില്‍ ഓണ്‍ലൈനിലൂടെ അവയവദാനത്തിന് സന്നദ്ധരായ പരമാവധി ആളുകളുടെ പേര് രജിസ്റ്റര്‍ ചെയ്യും.

‘അടുത്തവര്‍ഷത്തേക്കുകൂടി ഹയാത്ത് അവയവദാന അംബാസഡറായി തന്നെ നിയോഗിച്ചിട്ടുണ്ട്. അടുത്തവര്‍ഷത്തോടെ ഒരുലക്ഷം ആളുകളെ അവയവദാനത്തിന് തയ്യാറാക്കും. ഒരുമണിക്കൂറിനുള്ളില്‍ 5000 പേരെ കാമ്പയിനില്‍ രജിസ്റ്റര്‍ ചെയ്യിക്കുകയാണ് ലക്ഷ്യം,’ ഫാ. ചിറമേല്‍ വ്യക്തമാക്കി.

യുഎഇ എന്ന രാജ്യത്തോട് പ്രവാസികള്‍ക്ക് കടപ്പാട് അറിയിക്കാനുള്ള അവസരമാണ് അവയവദാന രജിസ്‌ട്രേഷന്‍ എന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide