ഇനി രാജ്യത്ത് യുപിഎസ്! സർക്കാർ ജീവനക്കാർക്ക് ഏകീകൃത പെൻഷൻ പദ്ധതിക്ക് അംഗീകാരം നൽകി മോദി മന്ത്രിസഭ; ’23 ലക്ഷം പേർക്ക് ഗുണം ചെയ്യും’

ഡൽഹി: രാജ്യത്ത് പുതിയ ഏകീകൃത പെൻഷൻ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പുനൽകുമെന്നും 23ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുതിയ പദ്ധതി ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പഴയ പെൻഷൻ പദ്ധതിയിലെയും നിലവിലെ എൻപിഎസിലെയും വ്യവസ്ഥകൾ കൂട്ടിയിണക്കിയാണ് യൂണിഫൈഡ് പെൻഷൻ സ്കീം (യുപിഎസ്) എന്ന പേരിലുള്ള പെൻഷൻ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

വിശദാംശങ്ങൾ ഇങ്ങനെ

സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷൻ, കുടുംബ പെൻഷൻ, മിനിമം പെൻഷൻ എന്നിവ ലഭിക്കുന്ന ഏകീകൃത പെൻഷൻ സ്കീം (യുപിഎസ്) എന്ന പുതിയ പെൻഷൻ പദ്ധതിയാണ് കേന്ദ്ര മന്ത്രിസഭ ശനിയാഴ്ച അംഗീകരിച്ചത്. 2025 ഏപ്രിൽ 1 മുതൽ പുതിയ പെൻഷൻ പദ്ധതി നിലവിൽ വരും. ഇന്ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പദ്ധതി പ്രകാരം കുറഞ്ഞത് 25 വർഷത്തെ സർവീസ് പൂർത്തിയാക്കിയ ജീവനക്കാരന് കഴിഞ്ഞ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനം പെൻഷൻ ഉറപ്പ് നൽകുന്നു. സർവീസ് കുറവുള്ളവർക്ക് പെൻഷൻ ആനുപാതികമായിരിക്കും. ജീവനക്കാരുടെ മരണത്തിന് തൊട്ടുമുമ്പുള്ള പെൻഷൻ്റെ 60 ശതമാനം കുടുംബ പെൻഷനും പദ്ധതി ഉറപ്പാക്കുന്നു. കുറഞ്ഞത് 10 വർഷത്തെ സേവനത്തിന് ശേഷം സൂപ്പർആനുവേഷനിൽ പ്രതിമാസം 10,000 രൂപ ഉറപ്പുനൽകുന്ന മിനിമം പെൻഷൻ പദ്ധതി ഉറപ്പുനൽകുന്നു. 23 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് യുപിഎസ് പ്രയോജനപ്പെടുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide