കേന്ദ്രം അനുകൂലം, മുഖ്യമന്ത്രിക്ക് കേന്ദ്ര ഊർജ്ജ മന്ത്രിയുടെ ഉറപ്പ്, ആണവ വൈദ്യുതി നിലയ സ്വപ്നം യാഥാർത്ഥ്യമാകും! പക്ഷേ ‘അനുയോജ്യമായ സ്ഥലം വേണം’

തിരുവനന്തപുരം: കേരളത്തിന്‍റെ ആണവ വൈദ്യുതി നിലയ സ്വപ്നം പൂവണിഞ്ഞേക്കുമെന്ന സൂചന നൽകി കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാൽ ഖട്ടർ. അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിന്‍റെ ആവശ്യം അംഗീകരിക്കുമെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. സ്ഥലമാണ് പ്രശ്നമെന്നും കേരളത്തിൽ അനുയോജ്യമായ സ്ഥലം കിട്ടിയാൽ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിൽ അനുമതി നൽകുന്നതിൽ ഒരു പ്രശ്നവുമില്ലെന്നും കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാൽ ഖട്ടർ വിവരിച്ചു.

കോവളത്ത് മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ തീരങ്ങളിൽ തോറിയം അടങ്ങുന്ന മോണോ സൈറ്റ് നിക്ഷേപം ധാരാളം ഉണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. തോറിയം അടിസ്ഥാനമാക്കിയുള്ള ചെറു റിയാക്റ്റർ സ്ഥാപിച്ചാൽ ഉചിതം ആകുമെന്നാണ് കേന്ദ്ര മന്ത്രി അറിയിച്ചത്.

More Stories from this section

family-dental
witywide