അയവില്ലാതെ മണിപ്പൂർ സംഘർഷം, 50 കമ്പനി സേനയെക്കൂടി വിന്യസിക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: മണിപ്പൂരിൽ അയവില്ലാതെ സംഘർഷം തുടരുന്നതോടെ അയ്യായിരത്തിലധികം പേരുളള 50 കമ്പനി കേന്ദ്രസേനയെ കൂടി അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ 20 കമ്പനി കേന്ദ്രസേനയെ നവംബര്‍ 12ന് വിന്യസിച്ചിരുന്നു. അതിന് പുറമെയാണ് 50 കമ്പനി കേന്ദ്രസേനയെ കുടി അയക്കാനുള്ള തീരുമാനം. 50 കമ്പനി കേന്ദ്ര സേന ഈയാഴ്ചയോടെ മണിപ്പൂരിലെത്തുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സിആര്‍പിഎഫില്‍ നിന്ന് 35 ഉം ബിഎസ്എഫില്‍ നിന്നും പതിഞ്ചും കമ്പനി കേന്ദ്രസേനയാണ് അധിക സുരക്ഷയൊരുക്കുക. കഴിഞ്ഞവര്‍ഷം മെയ് മുതല്‍ നിന്ന് കത്തുന്ന മണിപ്പുരില്‍ നിലവിലുള്ളത് 218 കമ്പനി കേന്ദ്രസേനയാണ്. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും കേന്ദ്രസേനയെ വിനിയോഗിക്കുയെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് വിളിച്ച ഉന്നതല യോഗം ചേരും.

സമാധാനം പുനഃസ്ഥാപിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ അമിത് ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിലേക്കടക്കം അക്രമം വ്യാപിച്ചതോടെ മണിപ്പൂര്‍ കലാപത്തില്‍ ശക്തമായി ഇടപെടാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ മെയ് മാസത്തില്‍ തുടങ്ങിയ വംശീയ ആക്രമണത്തെ തുടര്‍ന്ന് 220ലേറെ പേര്‍ മരിക്കുകയും ആയിക്കരണക്കിന് വീടുകളും നശിപ്പിച്ചു.

Union government sent 50 military companies to Manipur

More Stories from this section

family-dental
witywide