ന്യൂഡല്‍ഹി: റോഡുകളോട് ചേര്‍ന്നുള്ള നിര്‍മ്മാണങ്ങളാണ് കേരളത്തിലെ റോഡ് വികസനത്തിന് തടസ്സമെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി. ഭൂമി ഏറ്റെടുക്കുക എന്നത് പലപ്പോഴും ദുഷ്‌കരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമിയെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചാല്‍ എല്ലാവരും അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെടും. എല്ലായിടങ്ങളിലും അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കാനാകില്ല. അങ്ങനെ വന്നാല്‍ കേരളത്തിലെ റോഡുകള്‍ മുഴുവന്‍ ഭൂമിക്കടിയിലൂടെ നിര്‍മ്മിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വടകര മേഖലയിലെ ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അംഗം ഷാഫി പറമ്പിലിന്റെ ചോദ്യത്തിനായിരുന്നു നിതിന്‍ ഗഡ്ക്കരിയുടെ മറുപടി.