
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ജെഡിഎസ് നേതാവ് കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിച്ചു. വാർത്ത സമ്മേളനത്തിനിടെ മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബംഗളൂരു ഗോള്‍ഡ് ഫിഞ്ച് ഹോട്ടലില്‍ ബി ജെ പി – ജെ ഡി എസ് പദയാത്രയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു കുമാരസ്വാമിയുടെ മൂക്കില്‍ നിന്ന് കാര്യമായ നിലയിൽ രക്തം വന്നത്. ഉടൻ തന്നെ കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ ചികിത്സയുടെ മറ്റ് വിശദാംശങ്ങളും ഡോക്ടര്‍മാരുടെ പ്രസ്താവനയും ഇതുവരെ പുറത്ത് വന്നിട്ടില്ല. കുമാരസ്വാമി ജയനഗരയിലെ അപ്പോളോ ആശുപത്രിയിലാനുള്ളത്. ജനതാദൾ സെക്കുലർ (ജെഡിഎസ്) അധ്യക്ഷനും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമി നിലവിൽ മൂന്നാം മോദി സർക്കാരിൽ ഹെവി ഇൻഡസ്ട്രീസ് വകുപ്പ് മന്ത്രിയാണ്.