കണ്ണീര്‍ വാതകം പ്രയോഗിച്ച് പൊലീസ്, ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രമന്ത്രി ; രണ്ടാം ദിനവും പ്രക്ഷുബ്ധം

ന്യൂഡല്‍ഹി: രാജ്യത്തെ 200 ഓളം കര്‍ഷക സംഘടനകള്‍ ഡല്‍ഹിയിലേക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ രണ്ടാം ദിവസമായ ഇന്നും കണ്ണീര്‍ വാതക പ്രതിരോധവുമായി പൊലീസ്. അതേസമയം, കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്താനുള്ള സര്‍ക്കാര്‍ സന്നദ്ധത കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട ആവര്‍ത്തിച്ചു. ‘കര്‍ഷകരുമായി ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും പരിഗണിച്ച് ചര്‍ച്ച നടത്തണം. പ്രതിഷേധം ആര്‍ക്കും പ്രശ്നമുണ്ടാക്കരുതെന്നും സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കരുതെന്നും’ മന്ത്രി ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വന്‍ സുരക്ഷാ വിന്യാസവും കോണ്‍ക്രീറ്റ് ബാരിക്കേഡുകളും തടസങ്ങളേറെയുള്ള റോഡുകളും അവഗണിച്ച് കര്‍ഷകര്‍ ‘ഡല്‍ഹി ചലോ’ മാര്‍ച്ച് തുടരുന്നതിനിടെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭുവില്‍ വീണ്ടും പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. നൂറുകണക്കിന് ട്രാക്ടര്‍ ട്രോളികള്‍ നിരന്നുകിടക്കുന്ന ശംഭുവില്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് പ്രതിഷേധം തുടരുകയാണ് കര്‍ഷകര്‍.

ഡല്‍ഹിയിലും അതിന്റെ ഉപഗ്രഹ നഗരങ്ങളിലും, ഗതാഗത നിയന്ത്രണങ്ങളും കനത്ത പോലീസ് ബാരിക്കേഡുകളും വാഹനങ്ങളുടെ ഗതാഗതം സ്തംഭിപ്പിച്ചതിനാല്‍ പ്രധാന റോഡുകളെല്ലാം ഗതാഗതക്കുരുക്കിലാണ്. കര്‍ഷകര്‍ ബുധനാഴ്ച തലസ്ഥാനത്തോട് കൂടുതല്‍ അടുക്കുമ്പോള്‍, അതിര്‍ത്തികളില്‍ പോലീസ് സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നുണ്ട്. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും.

കര്‍ഷക പ്രക്ഷോഭം കണക്കിലെടുത്ത് ഹരിയാനയിലെ ഏഴ് ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിരോധനം ഫെബ്രുവരി 15 അര്‍ദ്ധരാത്രി വരെ 48 മണിക്കൂര്‍ കൂടി ഹരിയാന സര്‍ക്കാര്‍ നീട്ടി. അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ്, സിര്‍സ എന്നിവിടങ്ങളില്‍ ഫെബ്രുവരി 11 രാവിലെ മുതല്‍ ഫെബ്രുവരി 13 അര്‍ധരാത്രി വരെ മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.

More Stories from this section

family-dental
witywide