യൂണിവേഴ്‌സിറ്റി കോളജിലെ ‘ഇടിമുറി’യില്‍ വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി എസ്എഫ്‌ഐക്കാര്‍, തല്ലിത്തീര്‍ക്കാന്‍ ഭീഷണി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ ഇടിമുറിയില്‍ എസ്എഫ്‌ഐക്കാരുടെ ഭീഷണി. എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി വിചാരണ നടത്തുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.

രണ്ടു മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളെ യൂണിറ്റ് ഓഫിസില്‍ ഇരുത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യമാണ് പുറത്തുവന്നത്. പത്തോളം വരുന്ന എസ്എഫ്‌ഐക്കാര്‍ വളഞ്ഞു നില്‍ക്കുമ്പോള്‍, യൂണിറ്റ് ഭാരവാഹി തല്ലിത്തീര്‍ക്കാന്‍ വെല്ലുവിളിക്കുന്നതും വിഡിയോയില്‍ കാണാം.

എതിരാളികളെ കൈകാര്യം ചെയ്യാനാണ് എസ്എഫ്‌ഐ വീണ്ടും ഇടിമുറി തുറന്നതെന്നും കോളജിലെ ഓഫിസിനു സമീപത്താണു യൂണിയന്‍ ഓഫിസ് എന്ന് വിശേഷിപ്പിക്കുന്ന ഇടിമുറിയുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വിചാരണയ്ക്കും മര്‍ദനത്തിനും എസ്എഫ്‌ഐ താവളമാക്കുകയാണ് ഇവിടം.

More Stories from this section

family-dental
witywide