
ന്യൂഡല്‍ഹി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും സമ്മതമില്ലാതെ നഗ്നത പ്രദര്‍ശിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ചൂണ്ടിക്കാട്ടി രണ്ടുലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ച് എക്സ്.
ഏപ്രില്‍ 26 നും മെയ് 25 നും ഇടയില്‍ 2,29,925 അക്കൗണ്ടുകളാണ് ശതകോടീശ്വരന്‍ എലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് കോര്പ്പറേഷന് ഇന്ത്യയില്‍ നിരോധിച്ചത്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിന് 967 അക്കൗണ്ടുകള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. ആകെ 230,892 അക്കൗണ്ടുകള്‍ നിരോധിച്ചു. മാര്‍ച്ച് 26 നും ഏപ്രില്‍ 25 നും ഇടയില്‍, എക്സ് രാജ്യത്ത് 1,84,241 അക്കൗണ്ടുകള്‍ നിരോധിച്ചു. കമ്പനിയുടെ പ്രതിമാസ റിപ്പോര്‍ട്ടാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
2021 ലെ പുതിയ ഐടി നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് എക്സിന്റെ നടപടി. പരാതി പരിഹാര സംവിധാനങ്ങളിലൂടെ ഇന്ത്യയിലെ ഉപയോക്താക്കളില്‍ നിന്ന് 17,580 പരാതികള്‍ ലഭിച്ചതായും എക്സ് ചൂണ്ടിക്കാട്ടുന്നു.