‘വീഡിയോയുടെ ഉറവിടം പറയൂ, എങ്കിൽ ബാക്കി പറയാം’; കൂടോത്ര വിവാ​ദത്തിൽ ഉണ്ണിത്താൻ

കാസർകോട്: കൂടോത്ര വിവാദത്തിൽ പ്രതികരിച്ച് എംപി രാജ്മോഹൻ ഉണ്ണിത്താൻ. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപിയുടെ വീട്ടുപറമ്പില്‍നിന്ന് കൂടോത്ര അവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്ന വിഡിയോയുടെ ഉറവിടം വെളിപ്പെടുത്താതെ സംഭവത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് അദ്ദേഹം പറഞ്ഞു. വീഡിയോയു‌ടെ ഉറവിടം വെളിപ്പെടുത്തിയാൽ താന്‍ എല്ലാം വിശദീകരിക്കാമെന്നും അദ്ദേഹം ആവർത്തിച്ചു.

‘‘ആരാണ് വിഡിയോ തന്നതെന്ന് പറഞ്ഞാല്‍ സകല കാര്യങ്ങളും വിശദീകരിക്കാം. നിങ്ങള്‍ക്ക് ഈ സാധനം എവിടുന്ന് കിട്ടിയെന്ന് പറയൂ. അല്ലെങ്കില്‍ കമ എന്ന് മിണ്ടരുതെന്നും ഉണ്ണിത്താൻ പറഞ്ഞു. പറഞ്ഞകാര്യങ്ങളൊന്നും ജീവിതത്തില്‍ ഒരിക്കലും പിന്‍വലിച്ചിട്ടില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ വീട്ടിൽനിന്നു കൂടോത്ര അവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്ന ഒന്നരവർഷം മുൻ‌പുള്ള വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ഇത്രയും ചെയ്തിട്ടും താന്‍ ബാക്കിയുണ്ടല്ലോയെന്ന് സുധാകരന്‍ ഉണ്ണിത്താനോട് പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. തനിക്ക് കൂടോത്രത്തില്‍ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താന്‍ നിര്‍ദേശവും നല്‍കുന്നതും വീഡിയോയിൽ കേൾക്കാം.

Unnithan reply on K Sudhakaran’s house black magic

More Stories from this section

family-dental
witywide