‘ഹോട്ടൽ ഉടമകൾ പേര് പ്രദർശിപ്പിക്കണം’; കൻവാർ ഉത്തരവിനെ ന്യായീകരിച്ച് യുപി സർക്കാർ; സമാധാനം ഉറപ്പാക്കാനെന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കൻവാർ യാത്ര പോകുന്ന വഴികളിലുള്ള കടയുടമകൾ തങ്ങളുടെ പേരുകൾ പ്രധാനമായി പ്രദർശിപ്പിക്കണമെന്ന നിർദേശത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ മറുപടിയുമായി ഉത്തർപ്രദേശ് സർക്കാർ. സമാധാനപരവും ചിട്ടയായതുമായ തീർഥാടനം ഉറപ്പാക്കാനാണ് നിർദേശം പുറപ്പെടുവിച്ചതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ വിശദമായ നിവേദനത്തിൽ പറഞ്ഞു.

കടകളുടേയും ഭക്ഷണശാലകളുടേയും പേരുകളിലെ ആശയക്കുഴപ്പം സംബന്ധിച്ച് തീർത്ഥാടകരിൽ നിന്ന് ലഭിച്ച പരാതികൾ പരിഗണിച്ചാണ് നിർദേശം നൽകിയതെന്നും സംസ്ഥാന സർക്കാർ വിശദീകരിച്ചു.

“ഇതൊരു ഒരു ദുഷ്‌കരമായ യാത്രയാണ്. അവിടെ ചിലർ യാത്ര ആരംഭിച്ചാൽ ഒരിക്കൽ പോലും വിശ്രമിക്കാൻ നിൽക്കില്ല. വിശുദ്ധ ഗംഗാജലം നിലത്തോ ഗുലാർ മരത്തിൻ്റെ തണലിലോ സൂക്ഷിക്കാൻ പാടില്ലാത്തതാണ്, വർഷങ്ങളുടെ തയ്യാറെടുപ്പിന് ശേഷമാണ് ഒരു കൻവാരിയ യാത്ര ആരംഭിക്കുന്നത്.”

കൻവാരിയകൾ എന്നറിയപ്പെടുന്ന ശിവഭക്തർ ഗംഗാ നദിയിൽ നിന്ന് പുണ്യജലം കൊണ്ടുവരാൻ യാത്ര ചെയ്യുന്ന വാർഷിക തീർത്ഥാടനമായ കൻവാർ യാത്രയിൽ ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്.

തീർത്ഥാടകരുടെ പ്രത്യേക പരാതികൾ പരിഗണിച്ചാണ് ഈ നിർദ്ദേശം കൊണ്ടുവന്നതെന്ന് ഉത്തർപ്രദേശ് സർക്കാർ അവകാശപ്പെട്ടു. വഴിയിൽ വിളമ്പുന്ന ഭക്ഷണത്തെക്കുറിച്ച് തീർഥാടകർ ആശങ്ക ഉന്നയിച്ചിരുന്നു. മതപരമായ ആചാരങ്ങൾക്കനുസൃതമായാണോ ഭക്ഷണം തയ്യാറാക്കുന്നത് എന്നത് സംബന്ധിച്ച ആശങ്കകൾക്ക് കാരണമായെന്ന് സർക്കാർ പറയുന്നു.

നിർദ്ദേശത്തെ ‘മുസ്‌ലിം വിരുദ്ധം’ എന്ന് വിളിച്ച പ്രതിപക്ഷം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയുമാണ് സർക്കാർ ചെയ്യുന്നത് എന്ന് വിമർശിച്ചിരുന്നു.

More Stories from this section

family-dental
witywide